Monday, May 10, 2010

ഞാന്‍ എന്നെ തിരിച്ചറിയുന്നു

ഞാന്‍ എന്നെ തിരിച്ചറിയുന്നു
 പൊടി പിടിച്ച മനസിനടിയില്‍ ഇരുണ്ട പാറ 
അതിനടിയില്‍ ഉണങ്ങിയ ചോര
 കല്ലിലൊരു ശില്പം കൊത്തി 
താഴെ വീണുടഞ്ഞു പോയി 
കടലാസിലൊരു പടം വരച്ചു 
മഷി മറിഞ്ഞത് പടര്‍ന്നു പോയി 
കാലത്തിന്റെ കണക്കു പുസ്തകം 
വേഗത്തില്‍ മറിഞ്ഞു പോയി
 ഞാന്‍ എന്നെ തിരിച്ചറിയുന്നു 
വേര് പിടിക്കാത്ത ചെടി 
വെറുതെ നട്ട് നനക്കുന്നു 
ഒഴുകാത്ത പുഴയില്‍ കടലാസ് വള്ളമിറക്കി 
മാനം നോക്കിയിരുപ്പായി 
വരണ്ട ആകാശം
 മറന്ന മനസ്സ്
 ഞാന്‍ എന്നെ തിരിച്ചറിയുന്നു

Monday, March 16, 2009

അവള്‍ സുഖമായി ഉറങ്ങട്ടെ

തണുപ്പേറിയ ഡിസംബര്‍ രാവില്‍ തെളിഞ്ഞ നക്ഷത്രക്കുഞ്ഞുങ്ങളോട് ചോദിച്ചു
"ഈ രാത്രിയില്‍ അവള്‍ എന്ത് ചെയ്യുകയായിരിക്കും?"
അവര്‍ പറഞ്ഞു-" അവള്‍ ഉറങ്ങുകയാണ്."
-"ഉറങ്ങുമ്പോള്‍ അവളുടെ ചെറുചുണ്ടില്‍ പുഞ്ചിരി വിടരുന്നുണ്ടോ?"
-"ഉം"
-"എങ്കില്‍ അവള്‍ സ്വപ്നം കാണുകയായിരിക്കും"
-"നിന്നെ കുറിച്ചോ?"
-"എനിക്കറിയില്ല"
-"നിനക്കെന്തു പറ്റി"
-"ഞാന്‍ അവളെ ഒരുപാടു സ്നേഹിക്കുന്നു"
-"ഞങ്ങള്‍ ചെന്നു പറയട്ടെ?"
-"വേണ്ട അവള്‍ സുഖമായി ഉറങ്ങട്ടെ"

അറിവില്ലായ്മ

എല്ലാം എനിക്കറിയുമെങ്കില്‍...
ഞാന്‍ എന്റെ പഠനം നിര്‍ത്തുന്നു...
എല്ലാം എനിക്കറിയുമെങ്കില്‍...
ഞാനെന്റെ പാട്ടുകള്‍ നിര്‍ത്തുന്നു...
എല്ലാം എനിക്കറിയുമെങ്കില്‍...
ഞാനെന്റെ എഴുത്തുകള്‍ നിര്‍ത്തുന്നു....
പക്ഷെ എന്റെ അറിവില്ലായ്മ...
എന്നെ വീണ്ടും എഴുതിക്കുന്നു...

Tuesday, March 10, 2009

തുടക്കം

വളരെ നാളുകള്‍ക്കുമുമ്പ് ചിത്രപഠനകാലത്ത്, നെറ്റും കമ്പ്യൂട്ടറും എനിക്കില്ലായിരുന്നു. അതുകൊണ്ടുതന്നെ കടലാസില്‍ അക്ഷരങ്ങള്‍ കുത്തിക്കുറിക്കാന്‍ സമയം കിട്ടിയിരുന്നു.